എയര്‍ ഇന്ത്യയും ടാറ്റായുടെ വിസ്താരയും ലയിപ്പിക്കാന്‍ തീരുമാനം

Posted on: November 30, 2022

മുംബൈ : ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും ടാറ്റായുടെ വിസ്താര എയര്‍ലൈനും ലയിപ്പിക്കാന്‍ തീരുമാനം. 2024 മാര്‍ച്ചില്‍ ലയനം പൂര്‍ത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമാ
യി എയര്‍ ഇന്ത്യ മാറും.

ടാറ്റാ സണ്‍സിനു കീഴിലുള്ള ടാല പ്രൈവറ്റ്‌ലിമിറ്റഡിനു പൂര്‍ണ ഉടമസ്ഥാവകാശത്തിലുള്ളതാണ് എയര്‍ ഇന്ത്യ, ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെയും പങ്കാളിത്തത്തിലുള്ള വിസ്താര 2013 ലാണ് സ്ഥാപിതമായത്.

ലയനത്തിന്റെ ഭാഗമായി സിംഗപ്പുര്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ 2,059 കോടി രൂപ നിക്ഷേപിക്കും. ഇതോടെ എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ലഭിക്കും.

TAGS: Air India | Tata | Vistara |