വിമാനത്തില്‍ വൈഫൈ സേവനവുമായി വിസ്താര

Posted on: February 20, 2020

മുംബൈ : വിമാനത്തിനുള്ളില്‍ വൈഫൈ സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാകാന്‍ വിസ്താര. പുതിയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് കമ്പനി വൈഫൈ, സട്രീമിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ വിനോദ് കണ്ണന്‍ വ്യക്തമാക്കി.

ഈ സേവനം വഴി യാത്രക്കാര്‍ക്ക് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ലൈവ് ക്രിക്കറ്റ് സ്ട്രീമിംഗ്‌പോലുള്ളവ ഉപയോഗിക്കാനാകും. സേവനത്തിനുള്ള നിരക്കുകള്‍ പിന്നീട് പ്രഖ്യാപിക്കും.

ആറ് ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്കാണ് വിസ്താര ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് ഉടനെത്തും. ഇതിലാണ് പുതിയ സേവനങ്ങള്‍ നല്‍കിത്തുടങ്ങുക. സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റാ ഗ്രൂപ്പും ചേര്‍ന്നുള്ള സംരംഭമാണ് വിസ്താര. പാനസോണിക് എവിയോണിക്‌സ് കോര്‍പ്, നെല്‍കോ ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നാണ് കമ്പനി വൈഫൈ സേവനം നല്‍കുന്നത്.

TAGS: Vistara |