മൂഡീസ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറച്ചു

Posted on: February 18, 2020

കൊച്ചി : മൂഡീസ് ഇൻവെസ്റ്റർ സർവീസ് നടപ്പ് വർഷത്തെ (2020) ഇന്ത്യയുടെ വളർച്ചാനിരക്ക് 5.4 ശതമാനമായി കുറച്ചു. നേരത്തെ 6.6 ശതമാനം വളർച്ചകൈവരിക്കുമെന്നായിരുന്നു മൂഡീസിന്റെ വിലയിരുത്തൽ. ജിഡിപി വളർച്ച മന്ദഗതിയിലായതാണ് വളർച്ചാനിരക്ക് പുനപരിശോധിക്കാൻ ഇടയാക്കിയത്.

ഇന്ത്യ 2021 ൽ 5.8 ശതമാനം വളർച്ച നേടുമെന്നാണ് പുതിയ അനുമാനം. നേരത്തെ 6.7 ശതമാനം വളർച്ചയാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജിഡിപി വളർച്ചയിൽ വലിയ കുറവുണ്ടായി. 2020 ലെ ഒന്നാം ക്വാർട്ടർ (ജനുവരി-മാർച്ച്) മുതൽ വളർച്ച ആരംഭിക്കുമെന്നാണ് നിഗമനം.