ഇന്ത്യൻ സമ്പദ് വ്യവസ്ഥ 9 ശതമാനം ചുരുങ്ങുമെന്ന് എഡിബി

Posted on: September 16, 2020

മുംബൈ : കോവിഡ്19 പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 9 ശതമാനം ചുരുങ്ങുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്. ജൂണിൽ നാല് ശതമാനം ഇടിവാണ് വിലയിരുത്തിയിരുന്നത്. കഴിഞ്ഞ നാല് ദശാബ്ദത്തിനിടെ ആദ്യമായാണ് ഇന്ത്യൻ സാമ്പത്തിക വളർച്ച ഇത്രയേറെ ഇടിവ് രേഖപ്പെടുത്തുന്നതെന്ന് ഏഷ്യൻ വികസന കാഴ്ചപ്പാട് സംബന്ധിച്ച 2020 ലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവ് തുടരുകയാണ്. കയറ്റുമതി 2019 ഓഗസ്റ്റിനേക്കാൾ 12.66 ശതമാനവും ഇറക്കുമതി 26 ശതമാനവും ഇടിഞ്ഞു. എന്നാൽ 2021 സാമ്പത്തക വർഷം ഇന്ത്യ ശക്തമായി തിരിച്ചുവരും. ജിഡിപി 8 ശതമാനത്തിനടുത്ത് വളർച്ച നേടിയേക്കുമെന്നും എഡിബി വിലയിരുത്തുന്നു.