പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം : 7.27 ലക്ഷം കോടി

Posted on: February 4, 2020

ന്യൂഡൽഹി : പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം 7.27 ലക്ഷം കോടി രൂപയായി കുറഞ്ഞു. പൊതുമേഖലാ .ബാങ്കുകളുടെ കിട്ടാക്കടം 2018 മാർച്ചിലെ കണക്കുകൾ പ്രകാരം 8,95,601 കോടിയായിരുന്നു.

നടപ്പ് സാമ്പത്തിക വർഷം ആദ്യ പകുതുിയിൽ രാജ്യത്ത് 1,13,374 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടന്നു. കിട്ടാക്കടം കുറഞ്ഞതായി ബജറ്റ് പ്രസംഗത്തിനിടെ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. പൊതുമേഖല ബാങ്കുകൾക്കായി ബജറ്റിൽ 3.50 ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

TAGS: PSU Banks |