പൊതുമേഖല ബാങ്കുകൾക്ക് വേണ്ടത് 50,000 കോടി

Posted on: May 16, 2019

ന്യൂഡൽഹി : പൊതുമേഖല ബാങ്കുകൾക്ക് നടപ്പ് സാമ്പത്തിക വർഷം വേണ്ടത് 50,000 കോടിയുടെ മൂലധനം. കഴിഞ്ഞ വർഷം സർക്കാർ പൊതുമേഖല ബാങ്കുകളിൽ 1.06 ലക്ഷം കോടിയുടെ മൂലധന നിക്ഷേപം നടത്തിയിരുന്നു. പൊതുമേഖല ബാങ്കുകൾക്ക് 65,000 കോടിയായിരുന്നു ബജറ്റ് വകയിരുത്തൽ. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ വകയിരുത്തലുകൾ ഒന്നും നടത്തിയിട്ടില്ല.

പുതിയ സർക്കാർ അധികാരമേറ്റ ശേഷമെ ഇക്കാര്യത്തിൽ വ്യക്തത കൈവരു. ധനകാര്യമന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നടപ്പ് സാമ്പത്തിക വർഷം (2019-20) രണ്ടാം പകുതിയിൽ യൂണിയൻ ബാങ്ക് 4,900 കോടിയുടെ മൂലധനസമാഹരണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: PSU Banks |