പൊതുമേഖല ബാങ്കുകൾക്ക് 14 കോടി രൂപ പിഴ

Posted on: August 4, 2019

മുംബൈ : കറന്റ് അക്കൗണ്ട് സംബന്ധിച്ച മാർഗനിർദേശം ലംഘിച്ചതിന് ഏഴ് പൊതുമേഖല ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര (2 കോടി വീതം), ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (1.5 കോടി വീതം), ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് (1 കോടി) എന്നീ ബാങ്കുകളാണ് പിഴ അടയ്‌ക്കേണ്ടത്.

സൈബർ സെക്യൂരിറ്റി സംബന്ധിച്ച മാർഗനിർദേശം ലംഘിച്ചതിന് കോർപറേഷൻ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. തട്ടിപ്പുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന നിയമം ലംഘിച്ചതിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവ 50 ലക്ഷം രൂപ വീതം പിഴ അടയ്ക്കണം.