ഇന്ത്യയുടെ ക്ഷീണം താല്‍ക്കാലികം : ഐഎംഎഫ്

Posted on: January 25, 2020

ദാവോസ് : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കുറഞ്ഞത് താല്‍ക്കാലികമാണെന്നും രാജ്യം കുതിപ്പു വീണ്ടെടുക്കുമെന്നും രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ.

ലോക സാമ്പത്തിക ഫോറത്തില്ഡ പ്രസംഗിക്കുകയായിരുന്നു. ഒക് ടോബറില്‍ ഐഎംഎഫ് ലോക സാമ്പത്തിക അവലോകനം നടത്തിയപ്പോഴത്തെ സ്ഥിതിയല്ലേ ഇപ്പോള്‍. യു എസ്- ചൈന വ്യാപാര തര്‍ക്കങ്ങള്‍ ശമിക്കുന്നതും നികുതികള്‍ കുറച്ചതും ഇന്ത്യയ്ക്കു നേട്ടമാകും. ഇന്തോനീഷ്യ, വിയറ്റ്‌നാം എന്നിവയും പ്രതീക്ഷയുണര്‍ത്തുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളും പുരോഗമിക്കുന്നു. എന്നാല്‍, മെക്‌സിക്കോ പോലെയുള്ള ചില രാജ്യങ്ങള്‍ പ്രതിസന്ധിയിലാണ് – ക്രിസ്റ്റലീന പറഞ്ഞു.

TAGS: IMF |