പണപ്പെരുപ്പം അഞ്ചരവര്‍ഷത്തെ ഉയരത്തില്‍

Posted on: January 14, 2020

ന്യൂഡല്‍ഹി : ഉപഭോക്ത്യവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2019 ഡിസംബറില്‍ 7.35 ശതമാനമായി ഉയര്‍ന്നു. അഞ്ചര വര്‍ഷത്തെ ഉയര്‍ന്ന വിലക്കയറ്റമാണ് ഇത്. സവാളവില കുതിച്ചുയര്‍ന്നതും പച്ചക്കറിവില കൂടിയതുമാണ് കാരണം. പച്ചക്കറിവില 2018 ഡിസംബറിനെ അപേക്ഷിച്ച് 60.5 ശതമാനം കൂടി. ഭക്ഷ്യവില 14.12 ശതമാനമാണ് ഉയര്‍ന്നത്. 2018 ഡിസംബറില്‍ 2.05 ശതമാനം ഇടിഞ്ഞ സ്ഥാനത്താണിത്.

റീട്ടെയില്‍ പണപ്പെരുപ്പം 2018 ഡിസംബറില്‍ 2.11 ശതമാനവും 2019 നവംബറില്‍ 5.54 ശതമാനവുമായിരുന്നു.

TAGS: Inflation |