നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ വായ്പാ നയം

Posted on: April 5, 2018

ന്യൂഡൽഹി : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവും സിആർആർ 4 ശതമാനവുമായി തുടരും. പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 4.4 ശതമാനമായി കുറഞ്ഞെങ്കിലും ക്രൂഡോയിൽ വിലയിലെ വർധന വിലക്കയറ്റത്തിന് വഴിവെയ്ക്കുമെന്ന് വായ്പാനയ അവലോകന സമിതി വിലയിരുത്തി.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4 ശതമാനമായി കുറയ്ക്കുകയാണ് ആർ ബി ഐയുടെ ലക്ഷ്യം.