പണപ്പെരുപ്പം 3.07 ശതമാനമായി കുറഞ്ഞു

Posted on: May 15, 2019

ന്യൂഡല്‍ഹി : രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രില്‍ 3.07 ശതമാനമായി കുറഞ്ഞു. ഇന്ധനവില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിച്ചത്. മാര്‍ച്ചില്‍ 3.18 ശതമാനമായിരുന്നു മൊത്തവില സൂചിക. 2018 ഏപ്രില്‍ 3.62 ശതമാനവും.

അതേസമയം, ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വില 7.37 ശതമാനമാണ് ഉയര്‍ന്നത്. മാര്‍ച്ചില്‍ ഇത് 5.68 ശതമാനമായിരുന്നു. പച്ചക്കറി വില 40.65 ശതമാനം കൂടിയതാണ് ഭക്ഷ്യ വിലക്കയറ്റത്തിന് വഴിവച്ചത്.

അതേസമയം, ഇന്ധനം, ഈര്‍ജ്ജം എന്നിവയുടെ വിലക്കയറ്റം 5.41 ശതമാനത്തില്‍ നിന്ന് 3.84 ശതമാനമായി കുറഞ്ഞു. അതിനിടെ, ചില്ലറ വിലകളുടെ അടിസ്ഥാനത്തിലുള്ള റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ ആറുമാസത്തെ ഉയരത്തിലെത്തിയിരുന്നു. 2.92 ശതമാനമായാണ് ഏപ്രിലില്‍ റീട്ടെയില്‍ പണ്‌പ്പെരുപ്പം ഉയര്‍ന്നത്.

TAGS: Inflation |