ഇന്ത്യ അടുത്ത വർഷം 7.5 ശതമാനം വളർച്ചനേടുമെന്ന് ഐഎംഎഫ്

Posted on: August 9, 2018

മുംബൈ : ഇന്ത്യ അടുത്ത വർഷം (2019-2020) 7.5 ശതമാനം സാമ്പത്തിക വളർച്ചനേടുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). നടപ്പ് വർഷം (2018-19) 7.3 ശതമാനമായിരിക്കും വളർച്ച. രാജ്യത്ത് നിക്ഷേപത്തിലും ഉപഭോഗത്തിലുമുണ്ടാകുന്ന വർധനയാണ് വളർച്ചയ്ക്ക് ആധാരം.

അതേ സമയം പണപ്പെരുപ്പം 5.2 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. 2017-18 ൽ 3.6 ശതമാനമായിരുന്നു പണപ്പെരുപ്പം.