സുന്ദർ പിച്ചൈ ആൽഫബെറ്റ് സിഇഒ

Posted on: December 5, 2019

വാഷിംഗ്ടൺ : ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും സിഇഒയായി നിയമിച്ചു. ഇതോടെ ലോകത്തെ ഏറ്റവും ശക്തരായ കോർപ്പറേറ്റ് നേതാക്കളുടെ നിരയിലേക്ക് ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ ഉയർന്നു.

ഗൂഗിൾ സഹസ്ഥാപകരായ സിഇഒ ലാറി പേജ്, പ്രസിഡന്റ് സെർജി ബ്രിൻ എന്നിവർ വിരമിച്ചതിനെ തുടർന്നാണിത്. ഇരുവരും ഡയറക്ടർ ബോർഡ് അംഗങ്ങളായി തുടരും. സുന്ദർ പിച്ചൈ 2015 ൽ ആണ് ഗൂഗിൾ സിഇഒയായി ചുമതലയേറ്റത്.

തമിഴ്‌നാട്ടിലെ മധുരയിൽ 1972 ജൂലൈ 12 ന് ജനിച്ച സുന്ദർ പിച്ചൈ ഖൊരക്പൂർ ഐഐടിയിൽ നിന്നും വെള്ളി മെഡലോടെ ബിടെക് ബിരുദം നേടി. പിന്നീട് യൂഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെറ്റീരിയൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും കരസ്ഥമാക്കി. 2004 ൽ ഗൂഗിളിൽ ചേർന്നു. ഭാര്യ അഞ്ജലി.