ഇടപാടുകാരുടെ ഓഹരി തിരിമിറി : നിരവധി ബ്രോക്കിംഗ് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

Posted on: November 25, 2019

മുംബൈ : കാർവിക്ക് പിന്നാലെ ഇടപാടുകാരുടെ ഓഹരി തിരിമറി നടത്തിയെന്ന സംശയത്തിൽ നാൽപ്പതോളം ബ്രോക്കിംഗ് സ്ഥാപനങ്ങൾ സെബിയുടെ നിരീക്ഷണത്തിൽ. ഇടപാടുകാരുടെ 10,000 കോടിയോളം രൂപ ബ്രോക്കിംഗ് സ്ഥാപനങ്ങൾ തിരിമറി നടത്തിയെന്നാണ് സെബിയുടെ പ്രാഥമിക കണ്ടെത്തൽ.

ഇടപാടുകാരുടെ രണ്ടായിരത്തോളം കോടി രൂപയുടെ ഓഹരികളും മറ്റു ഫണ്ടുകളും കാർവി തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സെബി വില്ക്ക് ഏർപ്പെടുത്തിയത്. പുതിയ ഇടപാടുകാരെ സ്വീകരിക്കുന്നതിലും നിലവിലെ ട്രേഡുകൾ പൂർത്തിയാക്കുന്നതിനും വിലക്ക് ബാധകമാണ്. 2016 ഏപ്രിൽ മുതൽ 2019 വരെയുള്ള കാലയളവിലാണ് തിരിമറി നടന്നത്.

എന്നാൽ കേവലം 200 ൽ താഴെ ഇടപാടുകാർക്കായി 25-30 കോടിയുടെ കുടിശിക മാത്രമാണുള്ളതെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതു പരിഹരിക്കുമെന്നും കാർവി സ്റ്റോക്ക് ബ്രോക്കിംഗ് ചെയർമാൻ സി. പാർത്ഥസാരഥി പറഞ്ഞു.