കാര്‍വിയുടെ ബ്രോക്കിംഗ് ലൈസന്‍സ് റദ്ദാക്കി

Posted on: November 25, 2020

മുംബൈ : മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് കാര്‍വി സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ അംഗത്വം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഒഴിവാക്കി. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാല്‍ കാര്‍വിയെ നിയമലംഘകരായും പ്രഖ്യാപിച്ചു. നവംബര്‍ 23 മുതല്‍ ഇത് പ്രാബല്യത്തിലായി.

ഉപഭോക്താക്കളുടെ അനുവാദം കൂടാതെ കാര്‍വി, അവരുടെ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് സെക്യൂരിറ്റികള്‍ പണയപ്പെടുത്തി സ്വന്തം ആവശ്യത്തിനുപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ 2019 നവംബറില്‍ പുതിയ ബ്രോക്കറേജ് ക്ലയന്റുകളെ എടുക്കുന്നതില്‍നിന്ന് കാര്‍വിയെ സെബി വിലക്കിയിരുന്നു. വിശദമായ അന്വേഷണത്തിനുശേഷമാണ് നടപടി.