പാൻ-ആധാർ ബന്ധിപ്പിക്കൽ ഡിസംബർ 31 വരെ

Posted on: September 29, 2019

ന്യൂഡൽഹി : ആദായനികുതി വകുപ്പ് നൽകുന്ന പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. സെപ്റ്റംബർ 30 ന് മുമ്പ് ബന്ധിപ്പിക്കണമെന്നായിരുന്നു മുൻ തീരുമാനം. പാൻ ഉള്ളവർ ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി.

എന്നാൽ പാൻ ഉണ്ടാവുകയും ആധാർ ഇല്ലാതിരിക്കുകയും ചെയ്താൽ പാൻ അസാധുവാകില്ല. വിവരം ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നു മാത്രം. 2019 ലെ ധനകാര്യ നിയമം അനുസരിച്ച് പാൻ ഇല്ലാത്തവർ 18 ഇനം ധനകാര്യ ഇടപാടുകൾക്ക് ആധാർ രേഖപ്പെടുത്തിയാൽ മതി.

അര ലക്ഷം രൂപയിൽ കൂടിയ പണമിടപാടുകൾ, ബാങ്ക് അക്കൗണ്ട് തുറക്കൽ, പുതിയ വാഹനം വാങ്ങൽ, ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ് വാങ്ങൽ തുടങ്ങിയവയ്ക്ക് പാൻ അനിവാര്യമാണ്.