ആദായ നികുതി : റീഫണ്ട് ബാങ്ക് അക്കൗണ്ട് വഴി മാത്രം

Posted on: March 1, 2019

ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കമെന്ന മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. ഈ മാസം മുതല്‍ റീഫണ്ടുകള്‍ ബാങ്ക് അക്കൗണ്ടിലേക്കാവും മാറ്റുക. ഇ – റീഫണ്ട് സംവിധാനമാകും ഈ മാസം നടപ്പാക്കുകയെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞു.

നിലവില്‍ നികുതിദായകരെ തരംതിരിച്ച് ചെക്ക്, ബാങ്ക് അക്കൗണ്ട് വഴിയാണ് റീഫണ്ട് നല്കുന്നത്. പാന്‍ കാര്‍ഡ്, ആധാര്‍ ബന്ധിപ്പിക്കല്‍ 31 ന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. 42 കോടി പാന്‍ കാര്‍ഡുകളില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത് 23 കോടി മാത്രമാണ്.