ആധാറുമായി ബന്ധിപ്പിച്ചത് 23 കോടി പാന്‍

Posted on: February 8, 2019

ന്യൂഡല്‍ഹി : ആധാറും ആദായനികുതി വകുപ്പും നല്‍കുന്ന പെര്‍മെനന്റ് അക്കൗണ്ട് നമ്പറും (പാന്‍) ബന്ധിപ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആണെന്നിരിക്കെ 19 കോടി പാനും ആധാര്‍ ബന്ധിയമായിട്ടില്ലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. ഇതുവരെ നല്‍കിയിട്ടുള്ള 42 കോടി പാനില്‍ 23 കോടി ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ആധാറുമാി പാന്‍ ബന്ധിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിച്ചുണ്ട്. ബന്ധിപ്പിക്കാത്ത പാന്‍ റദ്ദാക്കാനാണ് നികുതി വകുപ്പിന്റെ നീക്കം.

TAGS: Aadhar | PAN Card |