ആധാർ ഉപയോഗിച്ച് റിട്ടേൺ സമർപ്പിച്ചാൽ പാൻ കിട്ടും

Posted on: September 3, 2019

ന്യൂഡൽഹി : നികുതിദായകർക്ക് അപേക്ഷ സമർപ്പിക്കാതെ തന്നെ പാൻ ലഭ്യമാക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് വ്യക്തമാക്കി. ആധാർ നമ്പർ ഉപയോഗിച്ച് റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്ക് പാൻ നല്കും. സെപ്റ്റംബർ ഒന്നു മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു.

കണക്കുകൾ പ്രകാരം 120 കോടി ആധാർ നമ്പരും ഏകദേശം 41 കോടി പാൻ നമ്പരും രാജ്യത്തുണ്ട്. ഇതിൽ 22 കോടി പാനുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെയാണ്.

TAGS: Income Tax | PAN Card |