ആധാർ-പാൻ ബന്ധിപ്പിക്കൽ ഇന്നു കൂടി മാത്രം

Posted on: June 30, 2017

ന്യൂഡൽഹി : ആധാർ നമ്പർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള അവസരം ഇന്നു കൂടി മാത്രം. ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ജൂലൈ ഒന്നിന് മുമ്പ് ഇവ ബന്ധിപ്പിക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ അവസാനതീയതി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ആധാർ ഇല്ലാത്തവരുടെ പാൻകാർഡ് അസാധുവാകില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

പുതിയ പാൻകാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ ഉണ്ടായിരിക്കണം. ആധാറിനായി അപേക്ഷിച്ച് നമ്പർ ലഭിക്കാത്തവർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആധാർ എൻറോൾമെന്റ് നമ്പർ നൽകിയാൽ മതി.

TAGS: Aadhar Card | PAN Card |