നോൺ കേരളൈറ്റ്‌സ് എമേർജിംഗ് എന്റർപ്രണേഴ്‌സ് മീറ്റ് ഒക്‌ടോബർ നാലിന് ദുബായിൽ

Posted on: September 22, 2019

ദുബായ് : കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താനായി ഒക്‌ടോബർ നാലിന് ദുബായിൽ നോൺ കേരളൈറ്റ്‌സ് എമേർജിംഗ് എന്റർപ്രണേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. അടുത്തയിടെ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലായിരിക്കും സംഗമമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വ്യവസായമന്ത്രി ഇ.പി. ജയരാജനും പത്രസമ്മേളനത്തിൽ പറഞ്ഞു. എന്റർപ്രണേഴ്‌സ് മീറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിന് പുറത്തുള്ള ചെറുകിടക്കാരും ഇടത്തരക്കാരുമായ നിരവധി നിക്ഷേപകരുണ്ട്. അവർക്ക് ജന്മനാട്ടിൽ എതെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നീം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച അബുദാബിയിലും നടത്തിയ സംഗമങ്ങളിൽ നല്ല ജനപങ്കാളിത്തമുണ്ടായെന്നും അവർ വ്യക്തമാക്കി.

ബജറ്റ് വിഹിതത്തിന് പുറത്തും നിക്ഷേപങ്ങൾ കണ്ടെത്തി കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനാണ് ഇടതുമുന്നണി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.