വിദേശ സംരംഭകര്‍ക്ക് കേരളത്തില്‍ സാധ്യത : ജയരാജന്‍

Posted on: June 12, 2020

തിരുവനന്തപുരം : വിദേശ സംരംഭകര്‍ക്കും പ്രവാസികള്‍ക്കും കേരളത്തില്‍ വ്യവസായം, കൃഷി മേഖലകളിലെ നിക്ഷേപത്തിന് ഏറ്റവും നല്ല സാധ്യതയാണ് സംജാതമായിരിക്കുന്നതെന്ന് മന്ത്രി ഇ. പി. ജയരാജന്‍. നിക്ഷേപകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിലെ മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ സംസാരിക്കുകയായുന്നു മന്ത്രി. ചെറുകിട വ്യവസായ മേഖലയ്ക്ക 3434 കോടിയുടെ പാക്കേജ് ആണ് നടപ്പാക്കുന്നത്. ഭക്ഷ്യസംസ്‌കരണം, ലൈഫ് സയന്‍സ്, ലൈറ്റഅ എന്‍ജിനീയറിംഗ് രംഗങ്ങളിലായി പത്തിലധികം വ്യവസായ പാര്‍ക്കുകള്‍ ഒരുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

TAGS: E.P Jayarajan |