പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ ഉദേശമില്ലെന്ന് ഗഡ്ക്കരി

Posted on: September 5, 2019

ന്യൂഡൽഹി : പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സർക്കാരിന് ഉദേശമില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) വാർഷിക കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ – ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്ന നിർദേശം ഉയർന്നുവന്നുവെങ്കിലും ഗവൺമെന്റ് ഇക്കാര്യം പരിഗണിക്കുന്നില്ല.

ഓട്ടോമൊബൈൽ വ്യവസായം കയറ്റുമതി വളർച്ചയും ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാൻ 50,000 കോടിയുടെ പദ്ധതി തയാറാക്കും. 29 ശതമാനം മലിനീകരണം നിയന്ത്രിക്കാനായിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ജി എസ് ടി കുറച്ചിട്ടുണ്ട്. നിരക്കിളവ് ഹൈബ്രിഡ് വാഹനങ്ങൾക്കും ബാധകമാക്കണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗഡ്ക്കരി പറഞ്ഞു.