മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ റീസ്റ്റാര്‍ട് ഇന്ത്യ പോര്‍ടല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു

Posted on: July 27, 2020

ഇന്ത്യയിലെ ചെറുകിടസംരഭങ്ങളുടെ ബിസിനസ്സ് വിജയകരമായി പുനരാരംഭിക്കുന്നതിനു വേണ്ട നിലയില്‍ സഹായിക്കുന്ന റീസ്റ്റാര്‍ട്ഇന്ത്യയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍
ഗഡ്കരി വ്യാഴാഴ്ച നിര്‍വഹിച്ചു. ചെറുകിട വ്യവസായ മേഖല, പ്രത്യേകിച്ചും വളരെ ചെറിയ കച്ചവടങ്ങളും, ബിസിനസ്സും നടത്തുന്നവരും, സ്വന്തംനിലയില്‍ ചെറിയ നിലയിലുള്ള സംരഭങ്ങള്‍ നടത്തുന്ന വളരെയധികം സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്നു കേള്‍ക്കുകയും ഉചിതമായ പരിഹാരങ്ങളും, ഉപദേശങ്ങളും നിര്‍ദേശങ്ങളും പൂര്‍ണ്ണമായും സൗജന്യമായി നല്‍കുകയും ചെയ്യുന്ന ഏകജാലക മെന്ററിംഗ് സംവിധാനമാണ് www.restartindia.in. സര്‍ക്കാരും മറ്റു സ്ഥാപനങ്ങളും ചെറുകിടമേഖലക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെയും, ആനുകൂല്യങ്ങളുടെയും വിശദമായ വിവരങ്ങളും, അവ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ സ്ഥായിയായ നിലയില്‍ വിജയകരമായി എങ്ങനെ നടത്താമെന്ന ഉപദേശങ്ങളും തികച്ചും സൗജന്യമായി ആര്‍ക്കും ലഭ്യമാവുന്ന സംവിധാനമാണ് ഈ പ്ലാറ്റ്ഫോം.

സംരംഭങ്ങള്‍ വിജയകരമായി നടത്തുന്നതിനുള്ള ഉപദേശങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന ഈ സംവിധാനം രൂപകല്‍പ്പന ചെയ്തതും, നടപ്പിലാക്കിയതും രാജ്യത്തെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തുറ്റ് ഫിന്‍കോര്‍പും INKtalks ഉം സംയുക്തമായാണ്. വൈവിധ്യങ്ങളായ മേഖലകളിലും, വ്യവസായങ്ങളിലും നിന്നുള്ള വിദഗ്ധര്‍ സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും, സര്‍ക്കാര്‍ തലത്തിലുള്ള പദ്ധതികളും, മുന്‍ഗണനകളും വിശദീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ് വെബ്സൈറ്റില്‍ ഒരുക്കിയിട്ടുള്ളത്. കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടന്നു തിരിച്ചുവരവിന്റെ കുതിച്ചുചാട്ടം നടത്തുവാന്‍ ചെറുകിട മേഖല ഈയവസരം ഉപയോഗപ്പെടുത്തണമെന്നു വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഗഡ്കരി പറഞ്ഞു. ആഗോളതലത്തില്‍ മാത്രം ലഭിക്കുന്ന മാനേജ്മെന്റ് പാഠങ്ങള്‍ സാധാരണക്കാരന്റെ വീട്ടുപടിക്കലില്‍ എത്തിക്കുന്നതാണ് ഈ സംരംഭം എന്നു പറഞ്ഞ ഗഡ്കരി അത്തരമൊരു സംവിധാനം ഒരുക്കുന്നതിനു മുന്‍കൈയെടുത്ത മുത്തൂറ്റ് ഫിന്‍കോര്‍പിനെ അഭിനന്ദിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും, വിവിധമേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെയും, പ്രൊഫഷണലുകളുടെയും അഭിപ്രായങ്ങളും, ഉപദേശങ്ങളും ഒറ്റ വേദിയില്‍ ലഭ്യമാക്കുന്ന ഈ സംവിധാനം ആത്മനിര്‍ഭര്‍ പദ്ധതിയുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷകളും, സ്ഥിരോത്സാഹവും, നിശ്ചയദാര്‍ഢ്യവും പുനരാനയിക്കുകയെന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നു ചടങ്ങില്‍ സംസാരിച്ച മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ചെറുകിട സംരംഭകരുടെ ആത്മവിശ്വാസം ഉയര്‍ത്തുവാനും, അവര്‍ ചെയ്തിരുന്ന ബിസിനസ്സുകള്‍ പുനരാംഭിച്ച് പുരോഗതിയിലേക്കു മുന്നേറുന്നതിനെ സഹായിക്കുവാനുമാണ് ഈ പദ്ധതിയെന്നു അദ്ദേഹം പറഞ്ഞു.

വെബ്സൈറ്റ്: ചെറുകിട കച്ചവടക്കാരുടെ ബിസിനസ്സുപരമായ ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരം നിര്‍ദേശിക്കുന്ന സമഗ്രമായ പോര്‍ടലാണ് www.restartindia.in രാജ്യത്താകമാനമുള്ള ചെറുകിട, ഇടത്തരം ബിസിനസ്സുകാര്‍ക്ക് ഈ പോര്‍ടലിലൂടെ മാര്‍ക്കറ്റിംഗ്, ഓപറേഷന്‍സ്, സര്‍ക്കാര്‍ സഹായങ്ങള്‍, സാമ്പത്തികമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പുനരാരംഭിക്കുന്നതിനു നേരിടുന്ന പ്രയാസങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാമുള്ള സംശയങ്ങള്‍ ഉന്നയിക്കുവാനും അതിനുളള ഉത്തരം വിവിധ മേഖലകളില്‍ പരിചയസമ്പന്നരായ വിദഗ്ദര്‍ നിന്നും തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന സംവിധാനമാണ് റീസ്റ്റാര്‍ട് ഇന്ത്യ. ചെറുകിട ബിസിനസ്സുകളെ പറ്റിയുളള ഉല്‍ക്കാഴ്ചകളും, വിദഗ്ധോപദേശങ്ങളും നല്‍കുന്ന പോര്‍ടല്‍ സമകാലീന വിഷയങ്ങളെപറ്റിയുള്ള സംവദാങ്ങള്‍ക്കും ഉചിതമായ വേദിയാണ്.