പാസഞ്ചർ വാഹനനിർമാണത്തിൽ നവംബറിൽ 4 ശതമാനം വളർച്ച

Posted on: December 10, 2019

ന്യൂഡൽഹി : പാസഞ്ചർ വാഹനനിർമാണത്തിൽ നവംബറിൽ 4.06 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം 290,727 വാഹനങ്ങൾ നിർമ്മിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് വെളിപ്പെടുത്തി. അതേസമയം വില്പന 2018 നവംബറിലെ 2,66,000 വാഹനങ്ങളിൽ നിന്ന് 2,63.773 വാഹനങ്ങളായി കുറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മാസം ഉത്പാദനം 4.33 ശതമാനം വർധിപ്പിച്ചു. ഉത്പാദനം 2018 നവംബറിലെ 1,35,946 യൂണിറ്റുകളിൽ നിന്ന് 2019 നവംബറിൽ 1,41,834 യൂണിറ്റുകളായി ഉയർന്നു. തുടർച്ചയായി ഒൻപത് മാസം ഉത്പാദനം കുറച്ചതിനു ശേഷമാണ് വർധന കൈവരിച്ചത്.