വാഹനങ്ങളുടെ ജി. എസ്. ടി. 18 ശതമാനമായി കുറയ്ക്കണം – സിയാം

Posted on: September 3, 2019

മുംബൈ : ഇളവുകള്‍ നല്‍കുന്നതില്‍ വാഹനകമ്പനികള്‍ക്ക് പരിമിതികളുണ്ടെന്നും ചരക്ക് – സേവന നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാര്‍ നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം). ഇത് വാഹന വില വലിയതോതില്‍ കുറയുന്നതിന് സഹായിക്കും. ഇതോടൊപ്പം എല്ലാ വിഭാഗത്തിലുമുള്ള പഴയവാഹനങ്ങള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുമെന്ന് പറഞ്ഞ ഇളവുകളും പ്രഖ്യാപിക്കണം.

ഉത്സവകാലം തുടങ്ങാനിരിക്കെ എത്രയുംവേഗം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സിയാം പ്രസിഡന്റ് രാജന്‍ വധേര ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതുവരെ പ്രഖ്യാപിച്ച നടപടികളോട് സവിപണി പ്രതികരിച്ചിട്ടില്ലെന്ന് സിയാം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. ബാങ്കുകള്‍ക്ക് സഹായം പ്രഖ്യാപിച്ചതും ബാങ്ക് വായ്പകളുടെ പലിശ കുറഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല.

വാഹനവിപണി പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെയാണ്. അവയ്ക്കുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതുണ്ട്.

TAGS: SIAM |