28
Sunday
April 2024
April 2024
ഇൻഫോസിസ് യുഎസിൽ മെഗ റിക്രൂട്ടിംഗിന് ഒരുങ്ങുന്നു
Posted on: November 6, 2014
ഇൻഫോസിസ് ടെക്നോളജീസ് അമേരിക്കയിൽ മെഗാ റിക്രൂട്ടിംഗിന് ഒരുങ്ങുന്നു. അടുത്ത 12 മാസത്തിനുള്ളിൽ 2,100 പേരെ നിയമിക്കാനാണ് ഇൻഫോസിസ് ആലോചിക്കുന്നത്. 2015 മാർച്ചിന് മുമ്പ് കൺസൾട്ടിംഗ്, സെയിൽസ്, ഡെലിവറി മേഖലകളിൽ 1,500 പേരെ നിയമിക്കും. യു എസ് യൂണിവേഴ്സിറ്റികളിൽ നിന്ന് 600 പേരെ കണ്ടെത്തും. ഇവരിൽ 300 മാനേജ്മെന്റ്, ടെക്നോളജി ഗ്രാജുവേറ്റുകളാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിന്റെ വരുമാനത്തിൽ 60 ശതമാനവും അമേരിക്കയിൽ നിന്നാണ്. ഇൻഫോസിസിന് 15 ഓഫീസുകൾ യുഎസിലുണ്ട്. വിസ പ്രശ്നങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് യുഎസ് റിക്രൂട്ടിംഗിന് കമ്പനി ഒരുങ്ങുന്നത്. കഴിഞ്ഞവർഷം 34 മില്യൺ ഡോളർ നൽകിയാണ് യുഎസിലെ വിസ കേസ് ഒത്തുതീർപ്പാക്കിയത്. ഇതേ തുടർന്ന് 50 ശതമാനം ജീവനക്കാരെ പ്രാദേശികമായി കണ്ടെത്താനുള്ള നീക്കങ്ങൾ ഇൻഫോസിസ് ആരംഭിച്ചിരുന്നു.
News in this Section
Trending News