ആപ്പിൾ ഇന്റലിന്റെ സ്മാർട്ട്‌ഫോൺ ചിപ് വിഭാഗം ഏറ്റെടുത്തു

Posted on: July 27, 2019

സാൻഫ്രാൻസിസ്‌കോ : ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇന്റലിന്റെ സ്മാർട്ട്‌ഫോൺ ചിപ് വിഭാഗം ഏറ്റെടുത്തു. 7000 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ 5 ജി പേറ്റന്റുകൾ ഉൾപ്പടെ 17,000 പേറ്റന്റുകളും 2,200 ജീവനക്കാരും ആപ്പിളിന് സ്വന്തമാകും. ഏറ്റെടുക്കലിലൂടെ 2021 ടെ സ്വന്തം ചിപ് ഘടിപ്പിച്ച ഐഫോണുകൾ പുറത്തിറക്കാൻ ആപ്പിളിന് കഴിയും.

കഴിഞ്ഞവർഷം വരെ ക്വാൽകോമിൽ നിന്നാണ് ആപ്പിൾ ചിപ് വാങ്ങിയിരുന്നത്. ലൈസൻസിംഗ് സംബന്ധിച്ച് ഇരു കമ്പനികളും നിയമയുദ്ധത്തിലേർപ്പെട്ടതോടെ ഇന്റലിന്റെ ചിപ്പുകളാണ് ഉപയോഗിച്ചു വരുന്നത്. അടുത്തയിടെ ക്വാൽകോമുമായി ഒത്തുതീർപ്പിലെത്തിയതോടെ അടുത്ത ഐഫോണിൽ ക്വാൽകോം ചിപ്പ് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.