ആപ്പിള്‍ സ്വന്തം ചാറ്റ്‌ബോട്ട് വികസിപ്പിച്ചെടുക്കുന്നു

Posted on: July 22, 2023

(യുഎസ്എ): ചാറ്റ്ജിപിടിയും ഗൂഗ്ള്‍ ബാര്‍ഡും അടക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ക്ക് വെല്ലു വിളിയായി ആപ്പിള്‍ സ്വന്തം ചാറ്റ്‌ബോട്ട് വികസിപ്പിച്ചെടുക്കുന്നു.

ലാര്‍ജ് ലാംഗ്വേജ് മോഡല്‍ നിര്‍മിക്കുന്നതിനുള്ള ഫ്രെയിംവര്‍ക്ക് ആപ്പിള്‍ സ്വന്തം നിലയ്ക്ക് വികസിപ്പിച്ചു കഴിഞ്ഞെന്നാണ് സൂചന.

അയാക്‌സ് എന്നാണ് ഈ ഫ്രെയിംവര്‍ക്കിനു നല്‍കിയിരിക്കുന്ന പേര്. ഇതുപയോഗിച്ച് തയാറാക്കുന്ന ചാറ്റ്‌ബോട്ടിന് ഔപചാരികമായി പേരിട്ടിട്ടില്ലെങ്കിലും, അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആപ്പിള്‍ ജിപിടി എന്നാണ് സൗകര്യപൂര്‍വം വിശേഷിപ്പിക്കുന്നത്.