ഇന്ത്യയില്‍ ഒരു ലക്ഷം കോടിയുടെ ഐഫോണുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍

Posted on: November 23, 2023

കൊച്ചി : ആഗോള ടെക്‌നോളജി ഭീമനായ ആപ്പിള്‍ നടപ്പു സാമ്പത്തിക വര്‍ഷം (2023 24) ഇന്ത്യയില്‍ ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മിക്കും. നടപ്പുവര്‍ഷം ആദ്യ ഏഴമാസങ്ങളിലായി 60,000 കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മിച്ചുകഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഐഫോണുകളുടെ 70 ശതമാനത്തോളവും കയറ്റുമതി ചെയ്യുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ ആപ്പിള്‍ 40,000 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തെ മൊത്തം കയറ്റുമതിയെ മറികടന്നു ഈ ഏഴുമാസങ്ങളില്‍ കയറ്റുമതിയില്‍ 185 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആപ്പിള്‍ കൈവരിച്ചത്.

TAGS: Apple |