May 2024
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 3 ശതമാനം വളർച്ച
Posted on: June 19, 2019
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം മെയ് മാസത്തിൽ 2.96 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം 12.20 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. മുൻ വർഷം ഇതേകാലയളവിൽ 11.85 ദശലക്ഷം ആളുകളാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയത്. അതേസമയം ഏപ്രിലിൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 4.5 ശതമാനം കുറവുണ്ടായി.
ഇൻഡിഗോ 49 ശതമാനം വിപണിവിഹിതവുമായി ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള സ്പൈസ്ജെറ്റിന് 14.8 ശതമാനം വിപണിവിഹിതമുണ്ട്.മൂന്നാം സ്ഥാനത്തുള്ള എയർ ഇന്ത്യയുടെ വിപണിവിഹതം 13.5 ശതമാനമാണ്. ഗോ എയർ (11.1 ശതമാനം), എയർ ഏഷ്യ ഇന്ത്യ (6.3 ശതമാനം), വിസ്താര (4.7 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
TAGS: DGCA | Domestic Air Passenger Traffic |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം ഇടിവ്
ഏവിയേഷൻ സെക്യൂരിറ്റീ ഫീസ് വർധന : ഏപ്രിൽ മുതൽ വിമാനയാത്രാ നിരക്കിൽ വർധന
വിമാനത്തിനുള്ളില്‍ ഫോട്ടോ, വീഡിയോ എടുക്കാമെന്ന് ഡിജിസിഎ
കരിപ്പൂർ വിമാനാപകടത്തിൽ കേന്ദ്രവും സംസ്ഥാനവും 10 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു