സഞ്ജീവി പുരി ഐടിസി സിഎംഡി

Posted on: May 14, 2019

ന്യൂഡല്‍ഹി : ഇന്ത്യന്‍ ടൊബാക്കൊ കമ്പനിയുടെ (ഐടിസി) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി (സിഎംഡി) സഞ്ജീവ് പുരിയെ നിയമിച്ചു. നിലവില്‍ മാനേജിംഗ് ഡയറക്ടറാണ്. കമ്പനിയുടെ ചെയര്‍മാനായിരുന്ന യോഗേഷ് ചന്ദര്‍ ദേവേശ്വറിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് പുരിയെ സിഎംഡിആയി നിയമിച്ചത്.

2015 ല്‍ ഐടിസിയുടെ ബോര്‍ഡ് അംഗമായി നിയമിതനായ പുരിയെ 2018 മെയ് 16 ന് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. 2017 ല്‍ സിഇഒ ആയി. ഐടിസിയുടെ എഫ്എംസിജി ബിസിനസ് പ്രസിഡന്റ് ടൊബാക്കൊ വിഭാഗം ഡിവിഷനില്‍ ചീഫ് എക്‌സിക്യുട്ടീവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

TAGS: ITC | Sanjeev Puri |