കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐടിസി 2 കോടി രൂപ സംഭാവന നൽകി

Posted on: April 21, 2020

തിരുവനന്തപുരം : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐടിസി 2 കോടി രൂപ സംഭാവന നൽകി. സംസ്ഥാനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ഐടിസി ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് പുരി അറിയിച്ചു.

അണ്ടർ 10 ഫുട്‌ബോൾ മത്സരത്തിൽ സീറോ ആങ്കിൾ ഗോളടിച്ച് കേരളത്തിൻറെ കുട്ടിതാരമായി മാറിയ ഡാനിഷ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ കൈമാറി. പലരും നൽകിയ സമ്മാന തുകകളും മറ്റും സ്വരൂപിച്ച് കിട്ടിയ രൂപയാണ് ഈ കൊച്ചുമിടുക്കൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

മറ്റൊരു സംഭാവനയുണ്ടായത് കൊല്ലം ജില്ലയിലെ ചവറയിലാണ്. തേവലക്കര അരിനല്ലൂർ കല്ലുംപുറത്ത് കശുവണ്ടി തൊഴിലാളി ലളിതമ്മ 5,101 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പട്രോളിങ്ങിൻറെ ഭാഗമായി പ്രദേശത്തു കൂടി കടന്നു പോയ പൊലീസ് ജീപ്പ് കൈനിട്ടി നിർത്തി, സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം’ എന്നറിയിച്ചാണ് ഇവർ തുക കൈമാറിയത്. ഈ തുക സിഐ ഇന്നലെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളും സഹകരണ സ്ഥാപനങ്ങളും ചേർന്ന് 1,22,94,675 രൂപ കൈമാറി, നേരത്തെയും 1,06,26,789 രൂപ ഇടുക്കി ജില്ല ഇത്തരത്തിൽ കൈമാറിയിരുന്നു.

പ്രഫ. കെ വി തോമസിൻറെയും ഭാര്യ ഷേർളിയുടെയും 50-ാം വിവാഹ വാർഷിക ദിനമായിരുന്നു ഏപ്രിൽ 12. വീട്ടിലെ ആഘോഷങ്ങൾക്കും പ്രാർത്ഥനയ്ക്കുമായി മാറ്റിവെച്ചിരുന്ന ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

കേരള എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ 20 ലക്ഷം, ഫാ. തോമസ് മറ്റമുണ്ടയിൽ (മലനാട് മിൽക്ക്) അഞ്ചുലക്ഷം, ഫെൽസിറ്റ ബെർണാഡെറ്റ് മോറിസ് 25,000 രൂപ, വിളയിൽ റെസിഡൻസ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി 93,000 രൂപ, കോട്ടായി സർവീസ് സഹകരണ ബാങ്ക്, പാലക്കാട് 7.35 ലക്ഷം, കാവശ്ശേരി ഗ്രാമപഞ്ചായത്ത്, പാലക്കാട് 10 ലക്ഷം, ഡോ. എം. എ നാസർ 50,000 രൂപ, ആക്ഷൻഫൈ ടെക്‌നോളജീസ് കോഴിക്കോട് 1 ലക്ഷം, കഞ്ഞിക്കുള്ളം സർവീസ് സഹകരണ ബാങ്ക്, പാലക്കാട് 3,80,294 രൂപ,
കേരള തയ്യൽ തൊഴിലാളി കോർപ്പറേഷൻ ചെയർപേഴ്‌സൺ 20,000 രൂപ, സിനോവ് സത്യൻ, വർക്കല – 50,000 രൂപ.