ഐടിസി വീഡിയോയിൽ വാഴക്കുളം

Posted on: May 10, 2020

കൊച്ചി : ഐടിസിയുടെ റെഡി ടു സെർവ്  ഫ്രൂട്ട് ബിവറേജസ് ബ്രാന്‍ഡായ ബി നാചുറല്‍ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് പുറത്തിറക്കിയ വീഡിയോയില്‍ വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകരും, ബി നാച്വറലിന്റെ  വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡ്‌ലുകളിലും പ്രചരിക്കുന്ന വീഡിയോയാണിത്.

ഐടിസിയുടെ അഗ്രികള്‍ച്ചര്‍ ബിസിനസ് ഡിവിഷന്‍ വഴി ബി നാച്വറല്‍ വാഴക്കുളത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 1,600 ടണ്‍ പൈനാപ്പിളാണ് വര്‍ഷം തോറും വാങ്ങുന്നതെന്ന് ഐടിസിയുടെ ഡെയറി ആൻഡ് ബിവറേജസ്  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് സിംഗാള്‍ പറഞ്ഞു.