May 2024
ജി എസ് ടി വരുമാനം കുറഞ്ഞു
Posted on: March 2, 2019
ന്യൂഡല്‍ഹി : ഫെബ്രുവരിയില്‍ രാജ്യത്തിന്റെ ജി എസ് ടി വരുമാനം 97,247 കോടി രൂപയായി കുറഞ്ഞു. ജനുവരിയില്‍ ഇത് 1.02 ലക്ഷം കോടി രൂപയായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ പിരിച്ച 97,247 കോടിയില്‍ 17,626 കോടി രൂപ കേന്ദ്ര ജി എസ് ടി (സി ജി എസ് ടി)യാണ്. 24,192 കോടി സംസ്ഥാന ജി. എസ് ടി (എസ് ജി എസ് ടി)യും 46,953 കോടി സംയോജിത ജി എസ് ടി 8,476 കോടി രൂപ സെസ്സുമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
ജി എസ് ടി റിട്ടേണുകളുടെ എണ്ണം 73,48 ലക്ഷമാണ്. നികുതിവരുമാനം പ്രതീക്ഷിച്ച രീതിയില്‍ ഉയരാത്തതിനാല്‍ നടപ്പ് സാമ്പത്തികവര്‍ഷത്തെ ജി എസ് ടി വരുമാന ലക്ഷ്യം 11.47 ലക്ഷം കോടി രൂപയായി കുറച്ചു. 13.71 ലക്ഷം കോടിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
TAGS: GST |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന