May 2024
ജെറ്റ് എയർവേസ് ഗൾഫിലേക്കുള്ള 40 സർവീസുകൾ നിർത്തലാക്കുന്നു
Posted on: December 3, 2018
മുംബൈ : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവേസ് ഇന്ത്യയിൽ നിന്ന് ഏഴ് ഗൾഫ് സെക്ടറുകളിലേക്കുള്ള 40 സർവീസുകൾ നിർത്തലാക്കുന്നു. വിപണിയിലെ കടുത്തമത്സരവും കുറഞ്ഞ പാസഞ്ചർ ലോഡ് ഫാക്ടറുമാണ് ഡിസംബർ അഞ്ചു മുതൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ചത്. കൊച്ചി-ദോഹ, കോഴിക്കോട് – ദോഹ, തിരുവനന്തപുരം – ദോഹ, ലക്‌നൗ – അബുദാബി, മംഗലുരു – അബുദാബി, മംഗലുരു – ദുബായ്, ഡൽഹി – മസ്‌ക്കറ്റ് എന്നീ സർവീസുകളാണ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് ക്വാർട്ടറുകളിലായി ജെറ്റ് എയർവേസ് കനത്ത നഷ്ടം നേരിട്ടിരുന്നു. ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ പൈറ്റുമാർ മെഡിക്കൽ ലീവ് എടുത്തതിനെ തുടർന്ന് 14 സർവീസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു.
TAGS: Jet Airways |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന