മൈക്രോസേഫ്റ്റ് ഇന്ത്യയിൽ 3 ഡാറ്റാ സെന്ററുകൾ സ്ഥാപിക്കും

Posted on: September 30, 2014

Satya-Nadella-big

ക്ലൗഡ് സേവനങ്ങൾക്കായി മൈക്രോസോഫ്റ്റ് അടുത്തവർഷം ഇന്ത്യയിൽ മൂന്ന് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമെന്ന് സിഇഒ സത്യ നാദെല്ല. സെന്ററുകൾ എവിടെയൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ക്ലൗഡ് ബിസിനസ് കഴിഞ്ഞവർഷം 100 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രണ്ട് ട്രില്യൺ ഡോളർ വിപണിയാണ് ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്ത് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ലൗഡ് മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളാവും 2015 അവസാനത്തോടെ മൈക്രോസോഫ്റ്റ് ഇന്ത്യയിൽ വികസിപ്പിക്കുന്നത്. അതിനു മുതൽമുടക്ക് വളരെ ഉയർന്നതാകുമെന്നും സത്യനാദെല്ല കൂട്ടിച്ചേർത്തു.

പ്രാദേശിക ഡാറ്റാ സെന്ററുകൾ ഇ-ഗവേണനൻസ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ, ഹെൽത്ത്‌കെയർ, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾക്ക് വഴിതുറക്കുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയർമാൻ ഭാസ്‌കർ പ്രമാണിക് പറഞ്ഞു.