വോഡഫോൺ – ഐഡിയ ലയനത്തിന് അനുമതി

Posted on: July 27, 2018

ന്യൂഡൽഹി : വോഡഫോൺ – ഐഡിയ ലയനത്തിന് കേന്ദ്ര ഗവൺമെന്റ് അനുമതി നൽകി. ലയനം പൂർത്തിയാകുന്നതോടെ വോഡഫോൺ – ഐഡിയ ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായി മാറും. പുതിയ കമ്പനിക്ക് 35 ശതമാനം വിപണിവിഹിതമുണ്ടാകും. സംയുക്തസംരംഭത്തിന് 43 കോടി വരിക്കാരുമുണ്ടാകും.

വോഡഫോൺ – ഐഡിയ ലിമിറ്റഡിന്റെ മൂല്യം 1.5 ലക്ഷം കോടി രൂപയായിരിക്കും. കുമാർമംഗളം ബിർളയാണ് പുതിയ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ. ബലേഷ് ശർമ്മയാണ് സിഇഒ. സംയുക്തസംരംഭത്തിൽ വോഡഫോണിന് 45.1 ശതമാനവും ആദിത്യബിർള ഗ്രൂപ്പിന് 26 ശതമാനവും ഓഹരിപങ്കാളിത്തമുണ്ടാകും. ഐഡിയയുടെ ഓഹരിയുടമകൾക്കാണ് 28.9 ശതമാനം ഓഹരിപങ്കാളിത്തം.