വോഡഫോണിന് നഷ്ടം 50,921 കോടി ; എയര്‍ടെലിന് 23,045 കോടി

Posted on: November 15, 2019

മുംബൈ : സുപ്രീംകോടതി ഉത്തരവുപ്രകാരം സര്‍ക്കാരിന് ലൈസന്‍സ്, സ്‌പെക്ട്രം ഫീസ് കുടിശിക നല്‍കാനായി വന്‍ തുക നീക്കിവയ്‌ക്കേണ്ടിവന്നതോടെ മൊബൈല്‍   സേവനദാതാക്കളായ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ജൂലൈ – സെപ്റ്റംബര്‍ ക്വാർട്ടറിൽ ഭീമമായ നഷ്ടം രേഖപ്പെടുത്തി.

എയര്‍ടെല്‍ 23,045 കോടി രൂപ നഷ്ടം നേരിട്ടപ്പോള്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയ നഷ്ടം 50,921 കോടി. സര്‍ക്കാരിനായി 28,450 കോടി നീക്കിവച്ചതാണ് ഇത്രയും ഉയര്‍ന്ന നഷ്ടത്തിനു കാരണമെന്ന് ഇത്രയും ഉയര്‍ന്ന നഷ്ടത്തിനു കാരണമെന്ന് എയര്‍ടെല്‍ പറഞ്ഞു. ഇതു മാറ്റിനിര്‍ത്തിയാല്‍ നഷ്ടം 1123 കോടി രൂപ. മുൻ വർഷം ഇതേകാലയളവിൽ
118 കോടി രൂപ ലാഭമായിരുന്നു.

വരുമാനം മുൻ വർഷം ഇതേകാലയളവിനെക്കാൾ 4.7 ശതമാനം ഉയര്‍ന്ന് 21,199 കോടി രൂപയായി. മൊബൈല്‍ സേവനത്തില്‍ നിന്നു മാത്രമുള്ള വരുമാനം 10,811 കോടി രൂപയാണ്. മൊത്തം വരിക്കാരുടെ എണ്ണം 27.94 കോടിയായിരുന്നു.

വോഡഫോണ്‍ സര്‍ക്കാരിനായി നീക്കിവച്ചത് 25,680 കോടിരൂപയാണ്. വരുമാനം മുൻ വർഷം ഇതേകാലയളവിനെക്കാൾ  42  ശതമാനം  ഉയര്‍ന്ന് 11,146.4 കോടി രൂപയായി. മുന്‍കൊല്ലം നഷ്ടം 4874 കോടിയായിരുന്നു.

TAGS: Airtel | Vodafone |