വോഡഫോണ്‍ എം-പെസയുടെ അംഗീകാരം റദ്ദാക്കി

Posted on: January 22, 2020

മുംബൈ : വോഡഫോണ്‍ എം-പെസയുടെ അംഗീകാരം റിസര്‍വ് ബാങ്ക് റദ്ദാക്കി. ലൈസന്‍സ് കമ്പനി തിരിച്ചു നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, നിലവില്‍ എം-പെസയില്‍ അക്കൗണ്ടുള്ളവര്‍ക്ക്, 2022 സെപ്റ്റംബര്‍ 30 വരെ അതില്‍ പണമുണ്ടെങ്കില്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് കമ്പനിയെ സമീപിക്കാം. പുതിയ ഇടപാടുകള്‍ നടത്തുന്നതിന് കമ്പനിക്ക് അധികാരമുണ്ടായിരിക്കില്ലെന്നും ആര്‍.ബി.ഐ. ഉത്തരവില്‍ വ്യക്തമാക്കി.

2015- ല്‍ വോഡഫോണ്‍ എം-പെസ അടക്കം 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് പേമെന്റ് ബാങ്കിനായി ലൈസന്‍സ് അനുവദിച്ചിരിക്കുന്നു. പേമെന്റ് ബാങ്ക് ലാഭകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയ പേമെന്റ് ബാങ്ക് നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഐഡിയ വോഡഫോണുമായി ലയിച്ചശേഷമായിരുന്നു നടപടി. ഇതിനൊപ്പം എം-പെസയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനും കമ്പനി തീരുമാനിക്കുകയായിരുന്നു.

TAGS: Vodafone |