അസിം പ്രേംജി ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ 6 ശതമാനം ഓഹരികൾ വാങ്ങി

Posted on: June 7, 2018

മുംബൈ : വിപ്രോ ചെയർമാൻ അസിം പ്രേംജി ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ 6 ശതമാനം ഓഹരികൾ വാങ്ങി. ഭർതി ഗ്രൂപ്പ് ചെയർമാൻ മിത്തലിന്റെ നിയന്ത്രണത്തിലുള്ള 6 ശതമാനം ഓഹരികളാണ് 1700 കോടി രൂപ മുതൽമുടക്കി പ്രേംജി വാങ്ങിയത്. മിത്തൽ കുടുംബത്തിന് ഫ്യൂച്ചറിൽ ഇനി 3 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. നേരത്തെ ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ഫാഷൻസിന്റെ പ്രേംജി ഇൻവെസ്റ്റ് 8 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു.

ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പിന്റെ 10 ശതമാനം ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 400 മില്യൺ ഡോളറിന്റെ ഇടപാടാണ് ലക്ഷ്യമിട്ടിരുന്നത്. ഫ്യൂച്ചറിന്റെ 10 ശതമാനം ഓഹരികൾ വിൽക്കാൻ തയാറാണെന്ന് അടുത്തിയിടെ കിഷോർ ബിയാനിയും സ്ഥിരീകരിച്ചിരുന്നു.