കിഷോർ ബിയാനിക്ക് റീട്ടെയ്ൽ ബിസിനസിന് 15 വർഷം വിലക്ക്

Posted on: September 4, 2020

ന്യൂഡല്‍ഹി: ഫ്യൂച്വര്‍ ഗ്രൂപ്പ് ഉടമ കിഷോര്‍ ബിയാനിക്കും കുടുംബാഗങ്ങള്‍ക്കും 15 വര്‍ഷത്തേയ്ക്ക് റീട്ടെയില്‍ ബിസിനസ് വിപണിയില്‍ പ്രവേശിക്കുന്നതിനു വിലക്ക്. സാമ്പത്തിക പ്രതിസന്ധി മൂലം ബിഗ് ബസാറടക്കമുള്ള ഫ്യൂച്വര്‍ ഗ്രൂപ്പ് സ്ഥപനങ്ങള്‍ റിലയന്‍സ് ഏറ്റെടുത്തതിനു പിന്നാലെയാണ് ബിയാനിക്കും കുടുംബത്തിനും റീട്ടെയില്‍ ബിസിനസിനു വിലക്കേര്‍പ്പെടുത്തിയത്.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കു ശേഷം 24,713 കോടി രൂപയുടെ ഏറ്റെടുപ്പു കഴിഞ്ഞ മാസം അവസാനത്തോടെയാണു യാഥര്‍ഥ്യമായത്. ഏറ്റെടുക്കല്‍ കരാറില്‍ റിലയന്‍സ് മുന്നോട്ടുവച്ച പ്രധാന നിബന്ധയാണു ബിയാനിയെ റിട്ടെയില്‍ ബിസിനസില്‍നിന്ന് അകറ്റിയത്. മത്സരം ഒഴിവാക്കുകയാണ് റില
യന്‍സ് ലക്ഷ്യമിട്ടത്.

ഫ്യൂചര്‍ ഗ്രൂപ്പിന്റെ ചെറുകിട-മൊത്ത വ്യാപാരം, ചരക്ക് നീക്കം, സംഭണം എന്നീ ബിസിനസുകളാണ് റിലയന്‍സ് ഏറ്റെടുത്തത്. ഓണ്‍ലൈന്‍, ഓലൈന്‍ ബിസിനസുകള്‍ക്കും ഇത് ബാധകമാണ്. അതേസമയം ബിയാനിയുടെതന്നെ ഉടമസ്ഥതയിലുള്ള ഹോം റീട്ടെയില്‍ വിഭാഗത്തിന് തുടര്‍ന്നും പ്രവര്‍ത്തിക്കാം. ബിയാനിയുടെ ഉടമസ്ഥതയിലുള്ള പ്രാക്ടിസ് റീട്ടെയിലിന് രാജ്യത്ത് 48 ഹോം ടൗണ്‍ സ്റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ സ്ഥാപനത്തില്‍ നിന്ന് 102 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.