ഹെറിറ്റേജ് ഫുഡ്‌സ് ഫ്യൂച്ചർ റീട്ടെയ്‌ലിലെ ഓഹരികൾ വിറ്റു

Posted on: December 10, 2020

കൊച്ചി: മുന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഫുഡ്സ്, റീട്ടെയില്‍ ശൃംഖലയായ ഫ്യൂച്വല്‍ റീട്ടെയിലിലെ മൂന്നു ശതമാനം ഓഹരി വിറ്റ് 132 കോടി രൂപ നേടി. പൊതുവിപണിയിലാണ് ഓഹരികള്‍ വിറ്റത്. ദീര്‍ഘകാല വായ്പകള്‍ തീര്‍ക്കാനാണ് ഈ തുക നായിഡു കുടുംബം വിനിയോഗിക്കുക.

ഡെയറി, റീട്ടെയില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരികള്‍ 2016 നവംബറില്‍ കിഷോര്‍ ബിയാനിയുടെ ഫ്യൂച്വര്‍ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അതിനു പകരമായി ലഭിച്ച ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ ഓഹരികളാണ് ഇപ്പോള്‍ ഹെറിറ്റേജ് ഫുഡ്സ് വിറ്റിരിക്കുന്നത്.

ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ ഹോള്‍സെയില്‍, റീട്ടെയില്‍ ബിസിനസ്സുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളിലാണ് ഹെറിറ്റേജ് ഫുഡ്സ് കൂടി ഓഹരികള്‍ വില്‍ക്കുന്നത്.