കോൺഗ്രസ് നീക്കം തടയാൻ ബിജെപി

Posted on: May 15, 2018

ബംഗലുരു : ജനതാദൾ – എസിന് പിന്തുണ നൽകി സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കം തടയാൻ ബിജെപി. ഈ സാഹചര്യത്തിൽ കുമാരസ്വാമി ഉടനെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നിയിച്ചേക്കും.

ഇതിനിടെ തന്നെ സന്ദർശിച്ച പിസിസി അധ്യക്ഷൻ പരമേശ്വരയോട് അന്തിമഫലം വരുംവരെ കാത്തിരിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ യെദ്യൂരപ്പ വൈകാതെ ഗവർണറെ കാണുമെന്നും സൂചനയുണ്ട്.

ഒടുവിലത്തെ കക്ഷിനിലയനുസരിച്ച് ബിജെപി 104 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. കോൺഗ്രസ് 78 ഉം ജെഡിഎസ് 37 ഉം മറ്റുള്ളവർ 3 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.