28
Sunday
April 2024
April 2024
ഐസിഐസിഐ സെക്യൂരിറ്റീസ് 4000 കോടി സമാഹരിക്കാനൊരുങ്ങുന്നു
Posted on: March 15, 2018
മുംബൈ : ഐസിഐസിഐ സെക്യൂരിറ്റീസ് 4000 കോടി രൂപ ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ സമാഹരിക്കാനൊരുങ്ങുന്നു. മാർച്ച് 22 ന് ആരംഭിക്കുന്ന ഐപിഒ മാർച്ച് 26 ന് ക്ലോസ് ചെയ്യും. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 519-520 രൂപയാണ് പ്രൈസ് ബാൻഡ്. ഐസിഐസിഐ ബാങ്കിന്റെ സബ്സിഡയറിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്.
മിനിമം 28 ഓഹരികൾക്ക് ആണ് അപേക്ഷിക്കേണ്ടത്. ഐപിഒ ൽ 77,249,508 ഓഹരികളാണ് വിൽക്കുന്നത്. 3.8 ദശലക്ഷം ഓഹരികൾ ഐസിഐസിഐ ബാങ്ക് ഓഹരിയുടമകൾക്കായി നീക്കിവെച്ചിട്ടുണ്ട്.
TAGS: ICICI BANK | ICICI Securities |
News in this Section
Trending News