ഐസിഐസിഐ ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ അവതരിപ്പിച്ചു

Posted on: December 2, 2023

കൊച്ചി : ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കച്ചവടക്കാര്‍ക്കുള്ള പണം നല്‍കല്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ്, യൂട്ടിലിറ്റി ബില്‍ അടക്കല്‍, പിഒഎസ് ഇടപാടുകള്‍ തുടങ്ങിയവയെല്ലാം നടത്താനാവും. ഇതിനു പുറമെ തങ്ങളുടെ ചെലവഴിക്കലുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടാനുമാവും.

നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ബാങ്ക് സഹകരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്ക് കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് റൂബിക്‌സ് റുപേ ക്രെഡിറ്റ് കാര്‍ഡ് എന്നിവ യുപിഐയിലേക്ക് ലിങ്ക് ചെയ്യാം. ഐ മൊബൈല്‍ പേ ഉള്‍പ്പെടെയുള്ള ഏതെങ്കിലും യുപിഐ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് അവര്‍ക്ക് വ്യാപാരി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും അവരുടെ റൂപേ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പേയ്മെന്റ് നടത്താനും കഴിയും.

ഇടപാടുകാര്‍ക്ക് കൂടുതല്‍ ലിക്വിഡിറ്റി നല്‍കുന്നതും 50 ദിവസം വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതുമാണ് ഈ നീക്കമെന്ന് ഐസിഐസിഐ ബാങ്ക് കാര്‍ഡ്‌സ് വിഭാഗം മേധാവി ബിജിത്ത് ഭാസ്‌കര്‍ പറഞ്ഞു.

 

TAGS: ICICI BANK |