28
Sunday
April 2024
April 2024
മാരിയറ്റ് ഇന്ത്യയിൽ 20 ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു
Posted on: January 20, 2018
ന്യൂഡൽഹി : ആഗോള ഹോട്ടൽ ശൃംഖലയായ മാരിയറ്റ് ഇന്ത്യയിൽ 20 ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു. ഇവയിൽ നാല് ഹോട്ടലുകൾ ബംഗലുരുവിലാണ് തുറക്കുന്നത്. ആഭ്യന്തര ടൂറിസത്തിന്റെ വളർച്ചയും രാജ്യത്ത് ബിസിനസ് സമ്മേളനങ്ങൾ വർധിച്ചതും കണക്കിലെടുത്താണ് മാരിയറ്റ് വൻ വികസനത്തിനൊരുങ്ങുന്നത്.
നിലവിൽ മാരിയറ്റിന് 98 ഹോട്ടലുകളാണ് ഇന്ത്യയിലുള്ളത്. കോർട്ട് യാർഡ് ബൈ മാരിയറ്റ്, ജെഡബ്ല്യു മാരിയറ്റ്, ദ റിനെസൻസ് എന്നീ ബ്രാൻഡുകളിലാണ് മാരിയറ്റ് ഹോട്ടലുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
ദ റിനെസൻസ് ശ്രേണിയിലെ മൂന്നാമത്തെ ഹോട്ടൽ അടുത്തയിടെ അഹമ്മദാബാദിൽ തുറന്നു. 155 മുറികളാണ് ഇവിടെയുള്ളത്. ലക്നൗവിലും മുംബൈയിലുമാണ് മറ്റ് രണ്ട് ദ റിനെസൻസ് ഹോട്ടലുകളുള്ളത്.
TAGS: Courtyard By Marriott | JW Marriott | Marriott | Marriott International | The Renaissance |
News in this Section
Trending News