മാരിയറ്റ് ഓൺ വീൽസ് ആറ് നഗരങ്ങളിലേക്ക്

Posted on: April 8, 2019

കൊച്ചി : മാരിയറ്റ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ആദ്യ ഫുഡ്ട്രക്ക് 40 ദിവസം കൊണ്ട് ആറ് നഗരങ്ങളിലൂടെ 6761 കിലോമീറ്റർ പര്യടനം നടത്തുന്നു. മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച മാരിയറ്റ് ഓൺവീൽസ് മാരിയറ്റിന്റെ പ്രധാന വിഭവങ്ങളും പ്രാദേശിക ഭക്ഷ്യവിഭവങ്ങളും അതാത് നഗരങ്ങളിലെ മാരിയറ്റ് ഹോട്ടലുകളിൽ നിന്ന് യാത്രയിൽ വിളമ്പും. മാരിയറ്റ് ഇന്റർനാഷണൽ ഏഷ്യ പസിഫിക് പ്രസിഡന്റ് ആൻഡ് മാനേജിംഗ് ഡയറക്ടർ ക്രെയ്ഗ് സ്മിത്തും മാരിയറ്റ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഏരിയ വൈസ് പ്രസിഡന്റ് നീരജ് ഗോവിലും നടനും നിർമ്മാതാവുമായ സെയ്ഫ് അലി ഖാനും ചേർന്ന് മുംബൈയിൽ ഫുഡ് ട്രക്ക് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

അഹമ്മദാബാദ്, അമൃത്‌സർ, ലക്‌നൗ, മധുര, കൊച്ചി എന്നീ നഗരങ്ങളിലെ കോർട്ട്‌യാർഡ് ബൈ മാരിയറ്റ്, ഫെയർഫീൽഡ് ബൈ മാരിയറ്റ്, ഫോർ പോയിന്റ്‌സ് ബൈ ഷെരാതോൺ, അലോഫ്റ്റ് ഹോട്ടൽസ് എന്നിവയുടെ എഫ് & ബി ശക്തി വ്യക്തമാക്കുകയാണ് ഈ സംരഭത്തിലൂടെ മാരിയറ്റ് ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡ് ലക്ഷ്യമിടുന്നത്.

ഓരോ നഗരത്തിലും രണ്ട് ദിവസം ചെലവഴിക്കുന്ന മാരിയറ്റ് ഓൺ വീൽസ് നഗരത്തിലെ ജനപ്രിയ കേന്ദ്രങ്ങളിൽ നിലയുറപ്പിക്കും. അഹമ്മദാബാദിലെ ഫുഡ് ട്രക്ക് പാർക്ക്, ലക്‌നൗവിലെ സഹാറ മാർക്കറ്റ് പ്ലാസ, കൊച്ചിയിലെ ഇൻഫോ പാർക്ക് എന്നിവിടങ്ങളിലാകും ഫുഡ് ട്രക്ക് എത്തുക. മാരിയറ്റ് ഹോട്ടലിൽ നിന്നുള്ള ഒരു എക്‌സിക്യൂട്ടീവ് ഷെഫ് നഗരത്തിലെത്തുന്ന ഫുഡ് ട്രക്കിലുണ്ടാകും. ഫുഡ് ട്രക്കിനു വേണ്ടി പ്രത്യേകമായി തയാറാക്കിയ കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാകുന്ന ഭക്ഷ്യവിഭവങ്ങളാണ് ഷെഫ് വിളമ്പുക. അമൃത്‌സറിൽ മട്ടൺ ടിക്ക ക്വെസാഡില്ലാസ്, മധുരയിൽ കരൈക്കുടി ചിക്കൻ വിംഗ്‌സ്, പുനെയിൽ കോശ മാംഗ്‌ഷോക്കത്തി റോൾ എന്നിവയാണ് വിളമ്പുന്നത്.