മാരിയട്ട് ഇന്റർനാഷണൽ ഇന്ത്യയിൽ 52 ഹോട്ടലുകൾ തുറക്കും

Posted on: April 13, 2015

Marriot-Hotels-Big

മുംബൈ : രാജ്യാന്തര ഹോട്ടൽ ശൃംഖലയായ മാരിയട്ട് ഇന്റർനാഷണൽ അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ 52 ഹോട്ടലുകൾ തുറക്കുമെന്ന് പ്രസിഡന്റും സിഇഒയുമായ ആർനി എം. സോറൻസൺ പറഞ്ഞു. അടുത്തയിടെ മുംബൈയിൽ രണ്ടാമത്തെ ജെ ഡബ്ല്യു മാരിയട്ട് ഹോട്ടൽ തുറന്നിരുന്നു. 28 പ്രോപ്പർട്ടികളാണ് ഇപ്പോൾ മാരിയട്ടിന് ഇന്ത്യയിലുള്ളത്.

നിലവിൽ ഏഴു ബ്രാൻഡുകളിലായി 7,000 ഹോട്ടൽ മുറികളാണ് മാരിയട്ടിന് ഇന്ത്യയിലുള്ളത്. മാരിയട്ട് ശ്രേണിയിലെ ഫെയർഫീൽഡ്, കോർട്ട്‌യാർഡ് ബ്രാൻഡുകൾക്കായിരിക്കും ഇനി ഊന്നൽ. അഞ്ചു വർഷത്തിനുള്ളിൽ 10,000 ഹോട്ടൽ മുറികളാണ് മാരിയട്ട് ലക്ഷ്യം വയ്കുന്നത്. ഭോപ്പാൽ, ബിലാസ്പൂർ തുടങ്ങിയ ടയർ -1, ടയർ-2 നഗരങ്ങളാണ് ലക്ഷ്യംവയ്ക്കുന്നതെന്നും സോറൻസൺ വിശദീകരിച്ചു.