ബംഗലുരുവിൽ രണ്ട് മാരിയറ്റ് ഹോട്ടലുകൾ തുറന്നു

Posted on: January 28, 2016

Marriott-Fairfield-Bengalur

ബംഗലുരു : മാരിയറ്റ് ഇന്റർനാഷണൽ 300 കോടി രൂപ മുതൽമുടക്കി ബംഗലുരുവിൽ രണ്ട് ഹോട്ടലുകൾ തുറന്നു. ഔട്ടർ റിംഗ് റോഡിൽ കോർട്ട് യാർഡ്, ഫെയർഫീൽഡ് എന്നീ ബ്രാൻഡുകളിലാണ് പുതിയ ഹോട്ടലുകൾ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ 13 ാമത്തെ കോർട്ട് യാർഡ് ഹോട്ടലാണ് ബംഗലുരുവിലേത്. ഫെയർഫീൽഡ് ബ്രാൻഡിൽ രണ്ടാമത്തെയും.

ബംഗലുരു കോർട്ട്‌യാർഡിൽ 170 ഉം ഫെയർഫീൽഡിൽ 166 ഉം മുറികളാണുള്ളത്. മാരിയറ്റിന്റെയും സാംഹി ജെവി ബിസിനസ് ഹോട്ടൽസിന്റെയും സംയുക്ത സംരംഭമായ സാംഹി ഹോട്ടൽസാണ് പുതിയ ഹോട്ടലുകൾ നിർമ്മിച്ചത്.